നടന്‍ വിക്രമിന് ഹൃദയാഘാതം

തമിഴ് നടന്‍ വിക്രം ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് താരത്തെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നടനെ ചെന്നൈ കാവേരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെന്ന് തമിഴ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മണിരത്‌നം സംവിധാനം ചെയ്ത ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചില്‍ താരം പങ്കെടുക്കേണ്ടതായിരുന്നു. ചെന്നൈയില്‍ ഇന്ന് വൈകുന്നേരം ആറ് മണിക്കാണ് പരിപാടി നിശ്ചയിച്ചിരുന്നത്.