അമര്‍നാഥ് ഗുഹാ ക്ഷേത്രത്തിന് സമീപം മേഘവിസ്ഫോടനം ; രണ്ടുപേര്‍ മരിച്ചു

ശ്രീനഗര്‍: അമര്‍നാഥ് ഗുഹാ ക്ഷേത്രത്തിന് സമീപം മേഘവിസ്ഫോടനം. ക്ഷേത്രത്തിന് സമീപം വെള്ളപ്പൊക്കമുണ്ടായി. രണ്ടുപേര്‍ മരിച്ചു. വൈകിട്ട് 5:30 ഓടെയാണ് മേഘവിസ്ഫോടനം ഉണ്ടായത്. തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയിരുന്ന ഭക്ഷണശാലകള്‍ ഒലിച്ച് പോയി. നിരവധിപ്പേര്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. കുടുങ്ങി കിടക്കുന്നവര്‍ക്കായി രക്ഷപ്രവര്‍ത്തനം നടക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയെ രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചു.