പാര്‍ലമെന്റില്‍ അംഗങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍; വാക്കുകള്‍ക്ക് മാത്രമല്ല പ്ലക്കാര്‍ഡുകള്‍ക്കും വിലക്ക്; സഭയില്‍ ലഘുലേഖ വിതരണവും അനുമതിയില്ലാതെ പാടില്ല

ജൂലൈ 18 ന് ആരംഭിക്കുന്ന വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി പാര്‍ലമെന്റിന്റെ ഇരുസഭകളിലും അംഗങ്ങള്‍ക്ക് വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍. സ്ഥിരം കാഴ്ചയായ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിക്കുന്നതിനും ലഘുലേഖ, വാര്‍ത്താക്കുറിപ്പ്, ചോദ്യാവലി എന്നിവ വിതരണം ചെയ്യുന്നതിനും വിലക്ക്. എന്നാല്‍ ലഘുലേഖ, വാര്‍ത്താക്കുറിപ്പ്, ചോദ്യാവലി എന്നിവയുടെ വിതരണത്തിന് സ്പീക്കറുടെ മുന്‍കൂര്‍ അനുമതിയോടെ നടത്താം.
വാക്കുകളുടെയും പദപ്രയോഗങ്ങളുടെയും ലിസ്റ്റ് അടങ്ങിയ ബുക്ക്ലെറ്റും ലോക്സഭാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയിരുന്നു. ഇതിനെതിരെ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ശക്തമായ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ അത് പരിഗണിക്കാതെ പുതിയ നിയന്ത്രണങ്ങള്‍ കൊണ്ട് വരികയാണ് ലോക്‌സഭാ സെക്രട്ടറിയേറ്റ്.

Leave a Reply

Your email address will not be published. Required fields are marked *