സ്വാതന്ത്രത്തിന്റെ 75-ാം വാര്‍ഷികം : ഓഗസ്റ്റ് 13 മുതല്‍ 15 വരെ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്താന്‍ അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഓഗസ്റ്റ് 13 മുതല്‍ 15 വരെ രാജ്യത്തെ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്യാന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ വീട്ടിലും ദേശീയ പതാക എന്ന ആശയത്തിന് ശക്തിപകരാനും രാജ്യത്തെ പൗരന്‍മാരോട് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.
ഭാരതം സ്വതന്ത്രമായതിന്റെ 75-ാം വര്‍ഷം ആസാദി കാ അമൃത് മഹോത്സവമായാണ് രാജ്യം ആഘോഷിക്കുന്നത്.എല്ലാ വീടുകളിലും ദേശീയ പതാകയെന്ന ലക്ഷ്യം ത്രിവര്‍ണ പതാകയോടുള്ള നമ്മുടെ ആത്മബന്ധം ദൃഢമാക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോളനി ഭരണത്തിനെതിരെ പോരാടുന്നതിനിടെ സ്വതന്ത്ര ഇന്ത്യയും ദേശീയ പതാകയും സ്വപ്നം കണ്ടവരുടെ ധൈര്യവും പരിശ്രമങ്ങളും നാം അനുസ്മരിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.