ബീഹാറില്‍ മഹാഗഡ്ബന്ധന് സര്‍ക്കാര്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ജെഡിയു-ആര്‍ജെഡി നേതൃത്വം നല്കുന്ന മഹാഗഡ്ബന്ധന് സര്‍ക്കാര്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. മഹാസഖ്യത്തിന്റെ നേതാവായി ഇതിനോടകം നിതീഷ് കുമാറിനെ തെരഞ്ഞെടുത്തിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷം 122 ആണെന്നിരിക്കേ തനിക്ക് 164 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് നിതീഷ് പറഞ്ഞു.
ധീരമായ ചുവടുവെപ്പ് നടത്തിയ രാജ്യത്തെ ഏറ്റവും പരിചയ സമ്പന്നനായ മുഖ്യമന്ത്രിയാണ് നിതീഷ് കുമാറെന്ന് തോജസ്വി യാദവ് പറഞ്ഞു. നിതീഷുമായി നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു തേജസ്വിയുടെ പരാമര്‍ശം. ബിജെപിക്ക് ആളുകളെ ഭീഷണിപ്പെടുത്തി വിലക്കെടുക്കാന്‍ മാത്രമേ അറിയൂ. അത്തരത്തിലുള്ള അജണ്ട ബിഹാറില്‍ നടപ്പാക്കരുതെന്ന് തങ്ങള്‍ ആഗ്രഹിച്ചെന്നും തേജസ്വി പറഞ്ഞു.