പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആസ്തി 2.23 കോടി രൂപ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആസ്തി 26 ലക്ഷം രൂപ വര്‍ധിച്ച് 2.23 കോടി രൂപയായി. പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റിലാണ് പുതിയ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.
പ്രധാനമന്ത്രി മോദിയ്ക്ക് ഏതെങ്കിലും ബോണ്ടിലോ ഷെയറിലോ മ്യൂച്വല്‍ ഫണ്ടുകളിലോ നിക്ഷേപമില്ല. സ്വന്തമായി വാഹനമില്ല. 1.73 ലക്ഷം രൂപ വിലമതിക്കുന്ന നാല് സ്വര്‍ണ്ണ മോതിരങ്ങള്‍ ഉണ്ട്. മോദിയുടെ ജംഗമ സ്വത്തുക്കള്‍ ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 26.13 ലക്ഷം രൂപ വര്‍ദ്ധിച്ചു, എന്നാല്‍ 2021 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച് 1.1 കോടി രൂപ വിലമതിച്ചിരുന്ന സ്ഥാവര സ്വത്തുക്കള്‍ അദ്ദേഹത്തിന് ഇപ്പോള്‍ ഇല്ല.
2002 ഒക്ടോബറില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ, മറ്റ് മൂന്ന് ഉടമകളുമായി ചേര്‍ന്ന് അദ്ദേഹം സംയുക്തമായ ഉടമസ്ഥതയില്‍ റെസിഡന്‍ഷ്യല്‍ പ്ലോട്ട് അദ്ദേഹം വാങ്ങിയിരുന്നു..ഓരോരുത്തര്‍ക്കും തുല്യ ഓഹരിയാണ് അതില്‍ ഉണ്ടായിരുന്നത്. ഏറ്റവും പുതിയ അപ്‌ഡേറ്റ് പറയുന്നത്,
2022 മാര്‍ച്ച് 31-ന് പ്രധാനമന്ത്രിയുടെ കൈയിലുള്ള പണം 35,250 രൂപയും അദ്ദേഹത്തിന്റെ പോസ്റ്റ് ഓഫീസിലുള്ള നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് 9,05,105 രൂപയും, 1,89,305 രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളും അദ്ദേഹത്തിനുണ്ട്.