വ്യവസായി ഗൗതം അദാനിക്ക് ഇസഡ് കാറ്റഗറി സുരക്ഷ
ന്യൂഡല്‍ഹി: പ്രമുഖ വ്യവസായിയും അദാനി ഗ്രൂപ്പ് ചെയര്‍മാനുമായ ഗൗതം അദാനിക്ക് കേന്ദ്ര സര്‍ക്കാര്‍ ‘ഇസഡ്’ കാറ്റഗറി സുരക്ഷ അനുവദിച്ചു. ഭീഷണി സംബന്ധിച്ച് കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍ തയാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 60 കാരനായ അദാനിക്ക് സുരക്ഷ നല്കാന് തീരുമാനമായത്. ലോകത്തെ സമ്പന്നരില്‍ പത്താമത്തെ വ്യക്തിയാണ് അദാനി ഇപ്പോള്‍
പ്രതിമാസം ഏകദേശം 15 മുതല്‍ 20 ലക്ഷം രൂപവരെ ഈടാക്കിയാണ് സുരക്ഷ നല്‍കുക. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സിന്റെ (സിആര്‍പിഎഫ്) വിഐപി സെക്യൂരിറ്റി വിഭാഗത്തോട് ജോലി ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. റിലയന്‍സ് മേധാവി മുകേഷ് അംബാനിക്കും നിലവില്‍ ഇസഡ് കാറ്റഗറി സുരക്ഷയുണ്ട്.