ഗൂഗിള്‍ പേ ഉപയോഗിക്കുന്നവര്‍ക്ക് തിരിച്ചടി ; ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കല്‍ ആലോചനയില്‍

ന്യൂഡല്‍ഹി : ഗൂഗിള്‍ പേ, ഫോണ്‍പേ പോലുളള യു.പി.ഐ ഇടപാടുകള്‍ക്കു നിലവില്‍ ഉപയോക്താവ് ചാര്‍ജ് നല്‍കേണ്ടതില്ല. എല്ലാം സൗജന്യമാണ്. എന്നാല്‍ ഇടപാടുകള്‍ക്ക് ചാര്‍ജ് നിശ്ചയിക്കുന്നതു സംബന്ധിച്ച് റിസര്‍വ് ബാങ്ക് ഡിസ്‌കഷന്‍ പേപ്പര്‍ പുറത്തിറക്കി. മൊബൈല്‍ ഫോണിലൂടെ അതിവേഗ ഇടപാട് സാധ്യമാക്കുന്നതിനാല്‍ യുപിഐ ഇടപാടിനും ചാര്‍ജ് ഈടാക്കാമെന്ന വാദമാണ് ആര്‍ബിഐ ഉന്നയിക്കുന്നത്.

തുകയുടെ വലുപ്പമനുസരിച്ച് പല തട്ടിലുള്ള ചാര്‍ജ് നിശ്ചയിക്കുന്നത് ഉചിതമായിരിക്കുമെന്നാണ് ആര്‍ബിഐ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഡിജിറ്റല്‍ ഇടപാട് പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാണ്.

Leave a Reply

Your email address will not be published. Required fields are marked *