ഗുലാം നബി ആസാദിന് പിന്നാലെ ആനന്ദ് ശര്‍മ്മയും കോണ്‍ഗ്രസ് പദവി വിട്ടൊഴിഞ്ഞു

ഗുലാം നബി ആസാദിന് പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മയും പാര്‍ട്ടിപദവി രാജിവെച്ചു. ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി അധ്യക്ഷസ്ഥാനത്തുനിന്നാണ് അദ്ദേഹം രാജിവെച്ചിരിക്കുന്നത്.അതേസമയം, തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നു ശര്‍മ പറഞ്ഞു. ഇക്കൊല്ലം അവസാനം നടക്കാനിരിക്കുന്ന ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഏപ്രില്‍ 26നാണ് സ്റ്റിയറിങ് കമ്മിറ്റിക്ക് കോണ്‍ഗ്രസ് രൂപം നല്‍കിയത്. രാജിവെക്കുന്നതായി അറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് ശര്‍മ കത്തയച്ചു. ജി 23 നേതാക്കളില്‍ പ്രമുഖനാണ് ആനന്ദ് ശര്‍മ. ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ, ചില നിര്‍ണായക യോഗങ്ങളെ കുറിച്ച് തന്നെ അറിയിച്ചിരുന്നില്ലെന്ന് ശര്‍മ കത്തില്‍ രാജിക്കത്തില്‍ പറയുന്നുണ്ട്. ആത്മാഭിമാനത്തെ മറികടന്നുള്ള ഒത്തുതീര്‍പ്പിന് തയ്യാറല്ലെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *