ഗൂഗിള്‍ പേ ഉള്‍പ്പെടെയുളള യുപിഐ ഇടപാടുകള്‍ സൗജന്യമായി തുടരും

ന്യൂഡല്‍ഹി: രാജ്യത്ത് ഗൂഗിള്‍ പേ ഉള്‍പ്പെടെയുളള യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് അഥവാ യുപിഐ വഴി നടത്തുന്ന ഇടപാടുകള്‍ക്ക് ചാര്‍ജൊന്നും ഈടാക്കില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. യുപിഐ രാജ്യത്തിനും ജനങ്ങള്‍ക്കും ഏറെ പ്രയോജനകരമാണെന്നും അതു സൗജന്യമായി തന്നെ തുടരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.2 021-22 സാമ്പത്തിക വര്‍ഷത്തില്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രം 1,500 കോടി രൂപ അനുവദിച്ചിരുന്നു. നേരത്തെ യു.പി.ഐ ഇടപാടുകള്‍ക്ക് നിരക്ക് ഏര്‍പ്പെടുത്തണമെന്ന് കാണിച്ച് ചര്‍ച്ചാരേഖ റിസര്‍വ് ബാങ്ക് പുറത്തിറക്കിയിരുന്നു.