കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 17 ന്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് വഴിയൊരുങ്ങുന്നു. ഒക്ടോബര്‍ 17 ന് എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ 19 ന് ഫലം പ്രഖ്യാപിക്കും. സെപ്തംബര്‍ 24 മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. സെപ്തംബര്‍ 30 ആണ് പത്രിക നല്‍കാനുള്ള അവസാന തീയ്യതി.ചികിത്സക്കായി വിദേശത്തായതിനാല്‍ ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി ഓണ്‍ലൈനായിട്ടാണ് ഇന്നത്തെ പ്രവര്‍ത്തക സമിതിയില്‍ പങ്കെടുത്തത്. മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിന്റെ രാജിക്ക് പിന്നാലെ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷ തെരഞ്ഞെടുപ്പ് ചര്‍ച്ച മാത്രമാണ് നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *