വീട്ടുജോലിക്കാരിയെ ക്രൂരമായി മര്‍ദിച്ച ബി.ജെ.പി വനിതാ നേതാവ് അറസ്റ്റില്‍

വീട്ടുജോലിക്കാരിയെ ക്രൂരമായി മര്‍ദിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്ത ജാര്‍ഖണ്ഡ് ബിജെപി വനിതാ നേതാവ് സീമ പത്രയെ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു. മര്‍ദനദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തുടര്‍ന്ന് വാര്‍ത്താചാനലുകളിലും സംഭവം വാര്‍ത്തയായതോടെ സീമയെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു.
കഴിഞ്ഞ എട്ട് വര്‍ഷമായി സീമയുടെ വീട്ടിലെ സഹായിയാണ് 29 കാരിയായ സുനിത കുമാരി. ഗുംല സ്വദേശിയായ സുനിതയെ സീമ മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.