കേരളത്തില്‍ ഇന്ന് 702 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ 702 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു എറണാകുളം 146, തിരുവനന്തപുരം 87, കോട്ടയം 76, ഇടുക്കി 64, കോഴിക്കോട് 62, കൊല്ലം 58, പത്തനംതിട്ട 50, തൃശൂര്‍ 38, മലപ്പുറം 27, കണ്ണൂര്‍ 26, ആലപ്പുഴ 24, വയനാട് 23, പാലക്കാട് 15, കാസര്‍ഗോഡ് 6 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,313 സാമ്പിളുകളാണ് പരിശോധിച്ചത്.കൊടിതോരണങ്ങള്‍ക്ക്

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 17,541 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 16,944 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 597 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 80 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 5353 കോവിഡ് കേസുകളില്‍, 10.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *