ബി.ജെ.പി. ഭരിക്കുന്ന കര്‍ണാടകയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ റാലി.ബഹുജന റാലി വന്‍വിജയമാക്കാന്‍ സി.പി.എം

രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ യാത്ര കേരളത്തില്‍ പര്യടനം നടത്തുമ്പോള്‍ ബി.ജെ.പിക്കും കേന്ദ്രസര്‍ക്കാരിനുമെതിരായ വന്‍ ബഹുജനറാലി കര്‍ണാടകയില്‍ സംഘടിപ്പിച്ച് സിപിഎം. ബംഗലുരു ബാഗെപ്പളളിയില് നടക്കുന്ന റാലിയും പൊതുയോഗവും വന്‍വിജയമാക്കാന്‍ ഒരുങ്ങുകയാണ് കര്‍ണാടക സിപിഐഎം സംസ്ഥാന കമ്മിറ്റി. സെപ്റ്റംബര്‍ 18ന് നടക്കുന്ന പരിപാടിയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുത്ത് സംസാരിക്കും. സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി, ബി വി രാഘവരഘുവും ഉള്‍പ്പെടെ പ്രമുഖ സിപിഎം നേതാക്കളും യോഗത്തിലുണ്ടാകും.