ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ കെ ടി ജലീലിനെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവില്ല; പ്രചരിച്ചത് തെറ്റായ വാര്‍ത്ത

ന്യൂഡല്‍ഹി: ഫെയ്‌സ്ബുക്കിലെ ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ കെ ടി ജലീല്‍ എംഎല്‍എക്കെതിരെ കേസെടുക്കാന്‍ ഉത്തരവില്ല. ഡല്‍ഹി റോസ് അവന്യൂ കോടതിയുടെ ഉത്തരവിന്റെ പകര്‍പ്പ് പുറത്തുവന്നപ്പോഴാണ് വ്യക്തത വന്നത്. ഹര്‍ജിക്കാരന്റെ വാദം കേട്ട കോടതി കേസ് സെപ്റ്റംബര്‍ 14ലേക്ക് മാറ്റുകയായിരുന്നു. കേസ് എടുക്കണമെന്ന് കോടതിയുടെ ഉത്തരവില്‍ പറഞ്ഞിട്ടില്ല. തിങ്കളാഴ്ച്ചയാണ് കേസില്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. അഭിഭാഷകനായ ജി.എസ്. മണി നല്‍കിയ പരാതിയില്‍ ഡല്‍ഹി പോലീസ് കേസെടുക്കാത്തതിനെത്തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *