പോപുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ രാജ്യവ്യാപകമായി വീണ്ടും റെയ്ഡ്, നേതാക്കള്‍ കസ്റ്റഡിയില്‍

പോപ്പുലര്‍ ഫ്രണ്ടിനെതിരെ വീണ്ടും രാജ്യവ്യാപകമായ നടപടി. 8 സംസ്ഥാനങ്ങളില്‍ ഒരേ സമയം റെയ്ഡുകള്‍ പുരോഗമിക്കുകയാണ്. കര്‍ണാടക, അസം, യുപി, മഹാരാഷ്ട്ര, ദില്ലി, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പോപുലര്‍ ഫ്രണ്ട് കേന്ദ്രങ്ങള്‍ വിശദമായി റെയ്ഡ് ചെയ്യുന്നത്. വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനയുടെ നേതൃത്വത്തിലാണ് പരിശോധനകള്‍. ഇത്തവണ എന്‍ഐഎ അല്ല റെയ്ഡ് നടത്തുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് നിരവധി പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മംഗളൂരുവില്‍ നിന്ന് 10 പേരെയും ഉഡുപ്പിയില്‍ നിന്ന് 3 പേരെയും കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *