ചരിത്രനിമിഷം… സുപ്രീംകോടതി നടപടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്തു

സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ നടപടികള്‍ തത്സമയ സംപ്രേക്ഷണം തുടങ്ങി.
ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിലെ അടക്കം മൂന്ന് ഭരണഘടനാ ബെഞ്ചുകളിലെ നടപടികളുടെ ലൈവ് സ്ട്രീമിങ്ങാണ് ഇന്ന് ആരംഭിച്ചത്. ചീഫ് ജസ്റ്റിസ് യുയു ലളിത് കഴിഞ്ഞയാഴ്ച വിളിച്ചു ചേര്‍ത്ത ജഡ്ജിമാരുടെ യോഗമാണ് ഭരണഘടന ബെഞ്ചിലെ നടപടികള്‍ തത്സമയം നല്‍കാന്‍ തീരുമാനിച്ചത്. യൂടൂബിലൂടെയായിരുന്നു ഇന്ന് സംപ്രേക്ഷണം നടത്തിയതെങ്കിലും പുതിയ സംവിധാനം ഉടന്‍ നിലവില്‍ വരും.

ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിലെ സാമ്പത്തിക സംവരണ കേസ്, ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അദ്ധ്യക്ഷനായ ബെഞ്ചിലെ മഹാരാഷ്ട്ര ശിവസേനയിലെ അധികാര തര്‍ക്കവുമായി ബന്ധപ്പെട്ട വാദം, ജസ്റ്റിസ് എസ് കെ കൗളിന്റെ നേതൃത്വത്തിലുള്ള ബാര്‍കൗണ്‍സില്‍ പരീക്ഷ കേസ് എന്നിവയാണ് തത്സമയം ഇന്ന് നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *