ബിനോയ് കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശിനി നല്‍കിയ പീഡനക്കേസ് ഒത്തുതീര്‍പ്പായി

ബിനോയി കോടിയേരിക്കെതിരെയുളള ലൈംഗികപീഡനക്കേസ് ഒത്തുതീര്‍പ്പായി. പരാതിക്കാരിയായ ബീഹാര്‍ സ്വദേശിനിക്ക് ജീവിതചെലവിനായി 80 ലക്ഷം രൂപ കൈമാറി. ബോംബെ ഹൈക്കോടതിയിലാണ് കേസ് ഒത്തുതീര്‍പ്പായത്. പണം നല്‍കിയ വിവരങ്ങള്‍ ഇരുവരും ഒത്തുതീര്‍പ്പ് കരാറെഴുതി ഒപ്പു വച്ചു. എല്ലാ കേസുകളും പിന്‍വലിച്ചതായും നിയമനടപടികള്‍ അവസാനിപ്പിച്ചതായും യുവതി അറിയിച്ചു. എന്നാല്‍ കരാറില്‍ 80 ലക്ഷമാണെങ്കിലും കൂടുതല്‍ തുക കൈമാറിയെന്നാണ് സൂചന.

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു. ബന്ധത്തില്‍ എട്ടുവയസുളള മകനുണ്ടെന്നും ആരോപിച്ച് 2019 ല്‍ യുവതി നല്‍കിയ കേസാണ് ഇപ്പോള്‍ ഒത്തുതീര്‍ന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *