ഓപ്പറേഷന്‍ ചക്ര; സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് എതിരെ രാജ്യവ്യാപക റെയ്ഡ്‌

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് എതിരെ രാജ്യവ്യാപക റെയ്ഡ്്. ഓപ്പറേഷന്‍ ചക്ര എന്ന പേരില്‍ സി.ബി.ഐയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ചയാണ് രാജ്യത്തെ 105 സ്ഥലങ്ങളില്‍ സംസ്ഥാനങ്ങളിലെ പോലീസും ചേര്‍ന്ന് റെയ്ഡ് നടത്തിയത്. 87 ഇടങ്ങളില്‍ സി.ബി.ഐയും 27 ഇടങ്ങളില്‍ സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ പോലീസും റെയ്ഡിന് നേതൃത്വം നല്‍കി. ആന്‍ഡമാന്‍ നിക്കോബാറിലെ 4 സ്ഥലങ്ങളിലും, ഡല്‍ഹിയില്‍ 5, ചണ്ഡീഗഢില്‍ 3, അസം, കര്‍ണാടക, പഞ്ചാബ് എന്നിവിടങ്ങളിലെ രണ്ട് വീതം സ്ഥലങ്ങളിലും പോലീസ് റെയ്ഡിന് നേതൃത്വം നല്‍കി.

സമീപകാലത്ത് നടന്ന ഏറ്റവും വലിയ റെയ്ഡുകളില്‍ ഒന്നാണിത്. ഇന്റര്‍പോള്‍, എഫ്ബിഐ, റോയല്‍ കനേഡിയന്‍ മൗണ്ടന്‍ പോലീസ്, ഓസ്ട്രേലിയന്‍ ഫെഡറല്‍ ഏജന്‍സി എന്നിവയില്‍ നിന്ന് സൈബര്‍ കുറ്റകൃത്യവുമായി ബന്ധപ്പെട്ട ഇന്‍പുട്ടുകള്‍ സിബിഐക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

റെയ്ഡില്‍ രാജസ്ഥാനിലെ ഒരു സ്ഥാപനത്തില്‍ നിന്ന് 1.5 കോടി രൂപയും ഒന്നര കിലോ സ്വര്‍ണവും സിബിഐ കണ്ടെടുത്തതായാണ് വിവരം. ഡിജിറ്റല്‍ തെളിവുകളും സംഘത്തിന് ലഭിച്ചു. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച രേഖകളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *