ചന്ദ്രശേഖര്‍ റാവുവിന്റെ ടിആര്‍എസ് ഇനി ബിആര്‍എസ് എന്ന ദേശീയ പാര്‍ട്ടി

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു പുതിയ ദേശീയ പാര്‍ട്ടി പ്രഖ്യാപിച്ചു. തന്റെ പാര്‍ട്ടിയായ തെലങ്കാന രാഷ്ട്ര സമിതിയെ ഭാരത് രാഷ്ട്ര സമിതി എന്ന് പേര് മാറ്റിയാണ് ദേശീയ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്.

2024ലെ പൊതുതെരഞ്ഞെടുപ്പില്‍ ദേശീയ പങ്കാളിത്തം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ സി ആര്‍ ദേശീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നത്. കേന്ദ്രത്തില്‍ ബി.ജെ.പിക്ക് മുന്നില്‍ ശക്തമായ പ്രതിപക്ഷനിര ഉണ്ടാക്കുക എന്നതാണ് ലക്ഷ്യമെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ അറിയിച്ചു.

പേരുമാറ്റത്തോടെ ”തെലങ്കാന ഗുഡ് ഗവേണന്‍സ് മോഡല്‍” വഴി ജനങ്ങളിലേക്കെത്താനുള്ള പദ്ധതിയാണ് ടിആര്‍എസ് പാര്‍ട്ടി തയ്യാറാക്കിയിരിക്കുന്നത്. ഉടന്‍ ഡല്‍ഹിയില്‍ പൊതുസമ്മേളനം നടത്തുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *