സ്വര്‍ണക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ഇഡിയുടെ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡല്‍ഹി: വിവാദമായ സ്വര്‍ണക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ഇഡിയുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസിന്റെ വിചാരണ കര്‍ണാടകയിലേക്ക് മാറ്റണമെന്നാണ് ഇഡിയുടെ ആവശ്യം. എന്നാല്‍ ആവശ്യത്തിനെതിരെ സംസ്ഥാന സര്‍ക്കാരും ഹര്‍ജി സമര്‍പ്പിച്ചിട്ടിണ്ട്.വിചാരണ കോടതി മാറ്റണമെന്ന് ഇഡി ജൂലൈയിലാണ് ആവശ്യപ്പെട്ടത്.കേരളത്തില്‍ വിചാരണ തുടര്‍ന്നാല്‍ പ്രതികളെ ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കാപ്പെടാമെന്നും അന്വേഷണത്തെ അട്ടിമറിക്കാനും കഴിയുമെന്ന് ഇഡി ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ വിചാരണ ബംഗളൂരുവിലേക്ക് മാറ്റിയാല്‍ സംസ്ഥാനത്തെ ഭരണ നിര്‍വഹണത്തില്‍ വിപരീതമായ ഫലം ഉണ്ടാകുമെന്ന് സര്‍ക്കാര്‍ രേഖാമൂലം കോടതിയെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *