ഹിജാബ് കേസില് സുപ്രീംകോടതിയില് ഭിന്നവിധി. നിരോധനത്തെ എതിര്ത്തും അനുകൂലിച്ചും ജഡ്ജിമാര്. കേസ് വിശാല ബഞ്ചിന്

കര്ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്യുന്ന ഹര്ജികളില് സുപ്രീംകോടതിയില് ഭിന്നവിധി. ഇതോടെ കേസ് വിശാല ബെഞ്ചിന് കൈമാറും. കര്ണാടക ഹൈക്കോടതി വിധി ജസ്റ്റിസ് ഹേമന്ത് ഗൂപ്ത ശരിവെച്ചു. എന്നാല് ജസ്റ്റിസ് സുധാന്ഷു ധൂലിയ വിധി റദ്ദാക്കുകയായിരുന്നു.
ഹര്ജി പരിഗണിച്ച സുപ്രീംകോടതി ബെഞ്ചിലെ രണ്ട് ജഡ്ജിമാരും പ്രത്യേകമാണ് വിധി പറഞ്ഞത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ച കര്ണാടക ഹൈക്കോടതി വിധിക്കെതിരെ 25 ഹര്ജികളാണ് സുപ്രീംകോടതിയില് എത്തിയിരുന്നത്. 10 ദിവസത്തോളം ഇരുവിഭാഗത്തിന്റെയും വാദഗതികള് കോടതി ശ്രദ്ധാപൂര്വ്വം കേട്ടിരുന്നു.