ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസ് ; മര്‍ദ്ദിച്ചത് ജോലിക്ക് പോകുന്നൂവെന്ന കാരണത്താല്‍

ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച ഭര്‍ത്താവ് അറസ്റ്റില്‍. തിരുവനന്തപുരം മലയിന്‍കീഴാണ് സംഭവം. ജോലിക്ക് പോകരുതെന്ന് പറഞ്ഞായിരുന്നു എഭര്ത്താവിന്റെ ക്രൂരമര്‍ദ്ദനം. മേപ്പുക്കട സ്വദേശി ദിലീപാണ് അറസ്റ്റിലായത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
മാര്‍ജിന്‍ഫ്രീ ഷോപ്പിലെ ജീവനക്കാരിയാണ് യുവതി. ജോലിക്ക് പോയി തിരിച്ചു വന്ന യുവതിയെ മദ്യപിച്ചു വന്ന ഭര്‍ത്താവ് ജോലിക്ക് പോകരുതെന്ന് ആവശ്യപ്പെട്ട് മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിന്റെ ഇടയില്‍ മുഖത്തു നിന്നു ചോര വന്നിട്ടും നിര്‍ത്തിയില്ല. ഇനി ജോലിക്ക് പോകില്ലെന്ന് യുവതിയെ കൊണ്ട് പറയിച്ച് വീഡിയോയും ചിത്രീകരിച്ചു. ഇനി ജോലിക്ക് പോകില്ലെന്ന് യുവതി വീഡിയോയില്‍ പറയുന്നുണ്ട്. സ്ഥിരമായി മദ്യപിച്ച് വന്ന് വഴക്കുണ്ടാക്കുന്ന ദിലിപ് ഭാര്യയുടെയും ഇവരുടെ രണ്ട്മക്കളെയും നോക്കാറില്ല. മക്കള്‍ പട്ടിണികിടക്കാതിരിക്കാനാണ് ഭാര്യ ജോലിക്ക് പോകുന്നത്. ഇയാളെ കസ്റ്റഡിയിലെത്ത പോലീസ് വീഡിയോ ദൃശ്യങ്ങളും പരിശോധിച്ചു.