കോണ്‍ഗ്രസിനെ നയിക്കാന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.തോല്‍വിയിലും താരമായി ശശി തരൂര്‍

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗേക്ക് ജയം. 7897 വോട്ടുകള്‍ നേടിയാണ് ഖര്‍ഗേ ആധികാരിക ജയം സ്വന്തമാക്കിയത്.
ശശി തരൂരിന് 1072 വോട്ടുകള്‍ ലഭിച്ചു. മികച്ച പ്രകടനം പുറത്തെടുത്ത തരൂര്‍, 12 ശതമാനം വോട്ടുകള്‍ നേടി. 9385 വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്. 416 വോട്ടുകള്‍ അസാധുവായി.

ഖാര്‍ഗെയാണ് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെന്ന് കോണ്‍ഗ്രസ് നേതൃത്വം പറയാതെ പറഞ്ഞിട്ടും തരൂര്‍ ആയിരത്തിലധികം വോട്ട് നേടി. തരൂരിന് ആകെ 500 വോട്ട് മാത്രമാണ് കോണ്‍ഗ്രസ് പ്രതീക്ഷിരുന്നത്. എന്നാല്‍ പ്രതീക്ഷിച്ചതിലും ഇരട്ടിവോട്ടുകള്‍ നേടിയാണ് തരൂര്‍ മുന്നേറിയത്.

Leave a Reply

Your email address will not be published. Required fields are marked *