എല്‍ദോസ് കുന്നപ്പിള്ളിയെ കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്റ് ചെയ്തു. എംഎല്‍എ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കെപിസിസി

ബലാല്‍സംഗകേസില്‍ മുന്‍കൂര്‍ ജാമ്യത്തിലിരിക്കുന്ന പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ കോണ്‍ഗ്രസ് സസ്‌പെന്റ് ചെയ്തു. കെപിസിസി, ഡിസിസി അംഗത്വത്തില്‍ നിന്നും ആറ് മാസത്തേക്കാണ് സസ്‌പെന്‍ഷന്‍. കെപിസിസിക്ക് എംഎല്‍എ നല്‍കിയ ട വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് അടിയന്തിര നടപടി. കോണ്‍ഗ്രസ് ജന പ്രതിനിധി എന്ന നിലയില്‍ പുലര്‍ത്തേണ്ടിയിരുന്ന ജാഗ്രത കുന്നപ്പിള്ളിയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും കെപിസിസി നേതൃത്വം വിലയിരുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *