ഗവര്‍ണര്‍ക്കെതിരെ രാജ്ഭവന് മുമ്പില്‍ ഇടതുമുന്നണി ധര്‍ണ; നയിക്കാന്‍ മുഖ്യമന്ത്രിയും എത്തും

ഗവര്‍ണര്‍-സര്‍ക്കാര്‍ ബന്ധം അനുദിനം വഷളാകുന്നതിനിടെ ഗവര്‍ണര്‍ക്കെതിരെ ശക്തമായ നിലപാടെടുക്കാന്‍ ഇടതുമുന്നണി. ഗവര്‍ണറുടെ നയങ്ങള്‍ക്കെതിരെ പോരാടാനുറച്ചിരിക്കുകയാണ് ഇടത് നേതൃത്വം. ഇതിന്റെ ഭാഗമായി നവംബര്‍ 15ന് രാജ്ഭവന് മുമ്പില്‍ ധര്‍ണ്ണ നടത്തും. ധര്‍ണയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും. ഗവര്‍ണറുമായി ഒരു വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്ന് ശക്തമായ സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്ത ഇടതുമുന്നണി യോഗത്തിലാണ് തീരുമാനങ്ങളെടുത്തത്. ജില്ലാ തലങ്ങളിലും വിശദീകരണയോഗങ്ങളും ധര്‍ണ്ണയും സംഘടിപ്പിക്കും. ബിജെപിയുടെ അജണ്ട നടപ്പിലാക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നുണ്ടെന്ന വിമര്‍ശനം ശക്തമാക്കാനാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്. താന്‍ ആര്‍എസ്എസ് അനുഭാവിയാണെന്ന് ഗവര്‍ണര്‍ സ്വയം പ്രഖ്യാപിക്കുകയാണെന്ന് എംവി ഗോവിന്ദന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.