പണിമുടക്കിയ വാട്‌സ് ആപ്പ് തിരിച്ചെത്തി

ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ ഇന്ന് വാട്‌സാപ്പ് പണിമുടക്കി. വാട്സാപ്പ് സെര്‍വറുകള്‍ തകരാറിലായതിനെത്തുടര്‍ന്നാണു പലഭാഗങ്ങളിലും വാട്സാപ്പ് പ്രവര്‍ത്തനം നിലച്ചത്.

ഉച്ചയക്ക് 12.30 തോടെയാണ് വാട്സാപ്പ് പണിമുടക്കിയത്. തുടര്‍ന്നു പലരും സന്ദേശങ്ങള്‍ കൈമാറാനാവുന്നില്ലായെന്ന് മനസിലാക്കിയത്. ഫേസ്ബുക്കിന്റെ സഹോദരസ്ഥാപനമായ വാട്സാപ്പ് പ്രവര്‍ത്തിക്കാത്തതിലുള്ള പ്രതിഷേധം ഫേസ്ബുക്കിലും ട്വിറ്ററിലും നിറഞ്ഞു. എന്താണ് വാട്സാപ്പ് പ്രവര്‍ത്തന രഹിതമാവാന്‍ കാരണം എന്ന് ഇത് വരെ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ സെപ്റ്റംബറിലും ആഗോളവ്യാപകമായി വാട്സാപ്പ് ഉപയോഗിക്കുന്നതില്‍ സാങ്കേതിക പ്രശ്‌നം നേരിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *