മീഡിയവണ്‍ കേസില്‍ വാദം പൂര്‍ത്തിയായി… വിധി പറയുന്നത് മാറ്റി
കേന്ദ്രം നല്‍കിയ ഫയലുകളില്‍ അവ്യക്തതയെന്നും സുപ്രീംകോടതി

സംപ്രേഷണ വിലക്കിനെതിരെ മീഡിയ വണ്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. വിധി പറയുന്നത് പിന്നത്തേക്ക് മാറ്റി. കേസില്‍ കേന്ദ്രം നല്‍കിയ ഫയലുകളില്‍ അവ്യക്തതയെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. . ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. മുദ്രവെച്ച കവര്‍ പരിശോധിച്ച ശേഷമാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഫയലിലെ 807-808 പേജുകളിലെ അഞ്ചാം ഖണ്ഡികയും 839 -840 പേജുകളും പരിശോധിച്ചാണ് കോടതി നിരീക്ഷണം വ്യക്തമാക്കിയത്. മീഡിയവണിന് വേണ്ടി ദുഷ്യന്ത് ദവെ, മുകുള്‍ റോത്തഗി, ഹുസേഫ അഹമ്മദി എന്നിവരാണ് ഹാജരായത്. കേന്ദ്രസര്‍ക്കാരിന് വേണ്ടി എഎസ്ജി കെ എംനടരാജുമാണ് ഹാജരായത്.