പാക് മുന്‍ പ്രധാന മന്ത്രി ഇമ്രാന് ഖാന് റാലിക്കിടെ വെടിയേറ്റു

പാക്കിസ്ഥാന് മുന്‍ പ്രധാന മന്ത്രിയും തെഹരീഖെ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇമ്രാന് ഖാന് വെടിയേറ്റു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇമ്രാന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന സ്വാതന്ത്ര്യ റാലിക്കിടെയാണ് സംഭവം. അഞ്ചുപേര്‍ക്ക് പരുക്കേറ്റു.
വസീറാബാദിലെ അല്ലാഹോ ചൗക്കില്‍ വച്ച് അജ്ഞാതന്‍ റാലിക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കഴിഞ്ഞ മാസം 28നാണ് ഇമ്രാന് നേതൃത്വം നല്കുന്ന റാലി ലാഹോറില്‍ നിന്ന് ആരംഭിച്ചത്.