സുപ്രീം കോടതിയുടെ 50-ാം ചീഫ് ജസ്റ്റിസായി ഡി വൈ ചന്ദ്രചൂഡ് ഇന്ന് ചുമതലയേല്‍ക്കും

സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ഡി വൈ ചന്ദ്രചൂഡ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഭാരതത്തിന്റെ 50-ാം ചീഫ് ജസ്റ്റിസായിട്ടാണ് ചന്ദ്രചൂഡ് ചുമതലയേല്‍ക്കുന്നത്. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുക്കും.ചീഫ് ജസ്റ്റിസ് യുയു ലളിതാണ് ചന്ദ്രചൂഡിനെ പിന്‍ഗാമിയായി ശുപാര്‍ശ ചെയ്തത്. രാവിലെ പത്തരയ്ക്കാണ് സത്യവാചകം ചൊല്ലി അധികാരമേല്‍ക്കുക.രണ്ട് വര്‍ഷം ചന്ദ്രചൂഡ് പദവിയില്‍ തുടരും. 2024 നവംബര്‍ 21നാണ് വിരമിക്കുക.

Leave a Reply

Your email address will not be published. Required fields are marked *