വിവാദ കശ്മീര്‍ പരാമര്‍ശത്തില്‍ ജലീലിനെതിരായ ഹര്‍ജി കോടതി തള്ളി

കാശ്മീരിനെ പരാമര്‍ശിച്ചുകൊണ്ടുളള ഫേസ്ബുക്ക് പോസ്റ്റില്‍ കെ.ടി ജലീലിന് അനുകൂലമായി കോടതി വിധി. ജലീലിനെതിരായ ഹരജി ഡല്‍ഹി റോസ് അവന്യു കോടതി തള്ളി. വിവാദ കശ്മീര്‍ പരാമര്‍ശത്തില്‍ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി.
കേസില്‍ കേരളത്തിലെ നിയമ നടപടികളില്‍ വിശ്വാസമില്ലെന്ന് വ്യക്തമാക്കി അഭിഭാഷകന്‍ ജി എസ് മണിയാണ് ഡല്‍ഹി കോടതിയില്‍ ഹരജി നല്‍കിയിരുന്നത്. സത്യം ജയിച്ചു എന്നായിരുന്നു കോടതിവിധിയെക്കുറിച്ചുളള ജലീലിന്റെ പ്രതികരണം.