ഗുജറാത്തില്‍ ബി ജെ പി മുന്നേറ്റം; ഹിമാചലില്‍ ഇഞ്ചോടിഞ്ച്

ഗുജറാത്തില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ലീഡില്‍ സെഞ്ച്വറി പിന്നിട്ട് ബി ജെ പി. 182 അംഗ നിയമസഭയിലേക്ക് തടഞ്ഞ തിരഞ്ഞെടുപ്പില്‍ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ബി ജെ പി മുന്നേറുകയാണ്. നിലവില്‍ 128 സീറ്റുകളിലാണ് ബി ജെ പി ലീഡ് ചെയ്യുന്നത്. 49 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നിട്ടു നില്‍ക്കുമ്പോള്‍ ആം ആദ്മി പാര്‍ട്ടിക്ക് മൂന്നു സീറ്റുകളില്‍ മാത്രമാണ് ലീഡ്.
ഹിമാചല്‍ പ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 37 സീറ്റില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്. 31 സീറ്റിലെ മുന്നേറ്റവുമായി ബി ജെ പി തൊട്ടു പിന്നിലുണ്ട്. എ എ പിക്ക് ഒരിടത്തും ലീഡില്ല.