എംബിബിഎസ് ക്ലാസിൽ പ്ലസ് ടു വിദ്യാർഥിനി ഇരുന്ന സംഭവത്തില്‍; കേസ് അവസാനിപ്പിക്കാൻ പോലീസ്

കോഴിക്കോട് മെഡിക്കൽ കോളജിൽ എംബിബിഎസ് ക്ലാസിൽ പ്ലസ് ടു വിദ്യാർഥിനി ഇരുന്നതിൽ കേസെടുക്കാനാവില്ലെന്ന് പോലീസ്. വിദ്യാർഥിനി ആൾമാറാട്ടം നടത്തുകയോ വ്യാജരേഖ ചമയ്ക്കുകയോ ചെയ്തിട്ടില്ല. എംബിബിഎസ് പ്രവേശനം ലഭിച്ചെന്ന് നാട്ടുകാരെയും വീട്ടുകാരെയും തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി മാത്രമാണ് വിദ്യാർഥിനി ക്ലാസിൽ കയറിയതെന്നും മെഡിക്കല്‍ കോളജ് പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് നടപടികളും അവസാനിപ്പിച്ചു.
കഴിഞ്ഞ നീറ്റ് പരീക്ഷ എളുപ്പമായിരുന്നതിന്റെ സന്തോഷത്തില്‍ പെണ്‍കുട്ടി കുടുംബ സമേതം ഗോവയിലേക്ക് യാത്ര പോയിരുന്നു. ഗോവയിലെത്തിയപ്പോഴാണ് പരീക്ഷാ ഫലം വന്നത്. ആ സമയത്ത് ഫലം പരിശോധിച്ചപ്പോള്‍ ഉയര്‍ന്ന റാങ്ക് ലഭിച്ചെന്ന് കരുതി മെഡിക്കല്‍ പ്രവേശനം ഉറപ്പായെന്ന് പെണ്‍കുട്ടി ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞു. ഇതോടെ നാട്ടിൽ പെണ്‍കുട്ടിയെ അഭിന്ദനിച്ച് ഫ്ളെക്സ് ബോര്‍ഡുകളുമുയര്‍ത്തി.
എന്നാൽ നാട്ടിലെത്തി വീണ്ടും പരീക്ഷാ ഫലം പരിശോധിച്ചതോടെയാണ് പിഴവ് വന്നെന്ന് പെണ്‍കുട്ടിക്ക് മനസിലായത്. ഇതോടെ നാട്ടുകാരെയും സുഹൃത്തുക്കളെയും ബോധ്യപ്പെടുത്താനായി പെണ്‍കുട്ടി എംബിബിഎസ് ക്ലാസിലെത്തിയത്. പിന്നീട് ക്ലാസില്‍ നിന്നും സെല്‍ഫിയെടുത്ത് സുഹൃത്തുക്കള്‍ക്ക് അയച്ചു നല്കി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങളെല്ലാം വ്യക്തമായത്. തുടർന്ന് രക്ഷിതാക്കള്‍ക്കൊപ്പം പോലീസ് സ്റ്റേഷലിനെത്തിയ പെണ്‍കുട്ടി സംഭവിച്ച തെറ്റില്‍ മാപ്പ് പറയുകയും ചെയ്തു. ഇതോടെയാണ് സംഭവത്തിലെ തുടര്‍ നടപടികള്‍ പോലീസ് അവസാനിപ്പിച്ചത്.