മുന്‍പ്രധാനമന്ത്രി വാജ്പേയിയുടെ സമാധി സ്ഥലം സന്ദര്‍ശിച്ച് പുഷ്പാര്‍ച്ചന നടത്തി രാഹുല്‍ ഗാന്ധി

ഭാരത് ജോഡോ യാത്രയുടെ ദില്ലി പര്യടനത്തിടെ മുന്‍ പ്രധാനമന്ത്രിയും അന്തരിച്ച ബി ജെ പി നേതാവുമായ അടല്‍ ബിഹാരി വാജ്പേയിയുടെ സമാധി സ്ഥലം രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. വാജ്പേയിയുടെ സമാധി സ്ഥലത്ത് പ്രണാമം അര്‍പ്പിച്ച രാഹുല്‍ ഗാന്ധി സ്മാരകത്തില്‍ പുഷ്പാര്‍ച്ചനയും നടത്തിയ ശേഷമാണ് മടങ്ങിയത്. കോണ്‍ഗ്രസ് മാധ്യമ വിഭാഗം തലവന്‍ ജയ്റാം രമേശാണ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്ക് വച്ചതോടെ ശ്രദ്ധയാകര്‍ഷിക്കുകയായിരുന്നു.
എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ വാജ്പേയി സമാധി സന്ദര്‍ശനത്തെ ബിജെപി വിമര്‍ശിച്ചു.ക്യാമറക്ക് മുന്പിലെ രാഹുല്‍ ഗാന്ധിയുടെ നാടകമാണ് വാജ്പേയി സമാധി സ്ഥലത്തെ സന്ദര്‍ശനമെന്നാണ് ബി ജെ പി പ്രതികരിച്ചത്.