ഭാരത് ജോഡോ യാത്രയ്ക്കിടെ കുരുക്ഷേത്രയിലെ ബ്രഹ്‌മ സരോവറില്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങള്‍ കാണാം

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഞായറാഴ്ച കുരുക്ഷേത്രയില്‍ പ്രവേശിച്ചു. കര്‍നാലിലെ നിലോഖേരി മേഖലയിലെ ദോഡ്വയില്‍ നിന്നാണ് യാത്ര പുനരാരംഭിച്ചത്. കുരുക്ഷേത്രയിലെ ബ്രഹ്‌മ സരോവറില്‍ അദ്ദേഹം ആരതി നടത്തി.
ധാരാളം കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആരതിയില്‍ പങ്കെടുത്തു. ആരതി നടത്തുന്ന രാഹുലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയില്‍ വൈറലാണ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഓംകാരേശ്വറില്‍ ‘മാ നര്‍മ്മദ’ ആരതിയിലും പങ്കെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *