ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ് എം.പി കുഴഞ്ഞ് വീണ് മരിച്ചു

ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിയെ അനുഗമിച്ച കോണ്‍ഗ്രസ് എംപി സന്തോഖ് സിംഗ് അന്തരിച്ചു. ജലന്ധര്‍ സന്ദര്‍ശനത്തിനിടെ സന്തോഖ് സിംഗിന്റെ ആരോഗ്യനില പെട്ടെന്ന് വഷളാവുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുളള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
2014ലും 2019ലും ജലന്ധര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ചാണ് പാര്‍ലമെന്റിലെത്തിയത്. സന്തോഖ് സിംഗ് ചൗധരിയുടെ ആകസ്മിക വിയോഗത്തില്‍ രാഹുല്‍ ഗാന്ധിയും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും അതീവ ദുഃഖം രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *