പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു; ദര്‍ശനപുണ്യം നേടി ഭക്തജനലക്ഷങ്ങള്‍

മകര സംക്രമസന്ധ്യയിൽ ഭക്തലക്ഷങ്ങളുടെ മനസ്സിൽ നിർവൃതി നിറച്ച് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. പന്തളത്ത് നിന്ന് ആഘോഷവരവായി കൊണ്ടുവന്ന തിരുവാഭരണങ്ങൾ അയ്യന്റെ തിരുമേനിയിൽ ചാർത്തി, ദീപാരാധനക്ക് നട തുറന്നതിന് തൊട്ടുപിന്നാലെ ഭക്തർക്ക് നിർവൃതിയായി മകരനക്ഷത്രവും പൊന്നമ്പലമേട്ടിൽ മകരജ്യോതിയും തെളിഞ്ഞു.
ശരംകുത്തിയിൽ നിന്ന് ആചാരപരമായി സ്വീകരിച്ച തിരുവാഭരണ ഘോഷയാത്രയക്ക് വാദ്യമേളങ്ങളും കർപ്പൂരാഴിയും ശരണാരവങ്ങളും അകമ്പടി സേവിച്ചു. തിരുവാഭരണ പേടകങ്ങൾ പതിനെട്ടാംപടി കയറിയതോടെ സന്നിധാനം ശരണ മന്ത്രങ്ങളാൽ മുഖരിതമായി. പടി കയറിയെത്തിയ പേടകങ്ങൾ കൊടിമരച്ചുവട്ടില്‍ വെച്ച് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍, ബോര്‍ഡ് അംഗം എം.എസ്. ജീവന് തുടങ്ങിയവരുടെ നേതൃത്വത്തില്‍ സോപാനത്തേക്ക് ആചാരപൂര്‍വം ആനയിച്ചു. തുടർന്ന് തന്ത്രി കണ്ഠര് രാജീവര്, മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി എന്നിവരാണ് തിരുവഭരണം സ്വീകരിച്ച് ശ്രീകോവിലിൽ എത്തിച്ചത്.