ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷക്ക് നേരെ അതിക്രമം; റോഡില്‍ വലിച്ചിഴച്ചു

ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷനെ സ്വാതി മലിവാളിന് നേരെ അതിക്രമം. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ മദ്യപിച്ച് വാഹനമോടിച്ചൊരാള്‍ സ്വാതിയെ കാറില്‍ കൈകുടുക്കി 10-15 മീറ്ററോളം വലിച്ചിഴച്ചിഴച്ചു. കാര്‍ ഡ്രൈവര്‍ ഹരീഷ് ചന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്തു.

ഡല്‍ഹി എയിംസിന് സമീപം വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. മദ്യലഹരിയിലായിരുന്ന ഹരീഷ് സ്വാതിയോട് കാറില്‍ കയറാന്‍ ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ച അവര്‍ ഹരീഷിന് നേരെ കൈചൂണ്ടി കയര്‍ത്തു. ഈ സമയം ഇയാള്‍ കാറിന്റെ ചില്ല് ഉയര്‍ത്തുകയും സ്വാതിയുടെ കൈ ചില്ലിനിടയില്‍ കുടുങ്ങുകയുമായിരുന്നു. തുടര്‍ന്ന് കാര്‍ മുന്നോട്ടെടുത്ത ഹരീഷ് സ്വാതിയെ 15 മീറ്ററോളം വലിച്ചിഴച്ചു.

Leave a Reply

Your email address will not be published. Required fields are marked *