തിരുവനന്തപുരം മംഗലപുരം പോലീസ് സ്‌റ്റേഷനില്‍ കൂട്ടനടപടി; സ്വീപ്പറൊഴികെ എല്ലാവര്‍ക്കും സ്ഥലം മാറ്റം, അഞ്ച് പേര്‍ക്ക് സസ്‌പെന്‍ഷന്‍

തലസ്ഥാനത്തെ മംഗലപുരം പോലീസ് സ്റ്റേഷനില്‍ കൂട്ടനടപടി. സ്റ്റേഷനിലെ സ്വീപ്പര്‍ ഒഴികെ എല്ലാവരേയും സ്ഥലം മാറ്റി. 32 ഉദ്യോഗസ്ഥരില്‍ 31 പേര്‍ക്കുമാണ് സ്ഥലം മാറ്റിയാണ് ഉത്തരവ്

നേരത്തെ പോലീസ് സ്റ്റേഷനിലെ അഞ്ചു പോലീസുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സ്വീപ്പര്‍ ഒഴികയെല്ലാവരേയും സ്ഥലം മാറ്റി ഉത്തരവിട്ടിരിക്കുന്നത്. സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐമാരായ ഗോപകുമാര്‍, അനൂപ് കുമാര്‍, ഗ്രേഡ് എ.എസ്.ഐ. ജയന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുധികുമാര്‍, കുമാര്‍ എന്നിവരെയാണ് റൂറല്‍ ജില്ലാ പോലീസ് മേധാവി ഡി. ശില്പ സസ്പെന്‍ഡ് ചെയ്തത്.

കഴിഞ്ഞ ദിവസം മംഗലപുരം സ്റ്റേഷന്‍ പരിധിയില്‍ പോലീസുകാര്‍ക്കെതിരെ ഗുണ്ടാസംഘം ബോംബേറ് നടത്തിയിരുന്നു. ബോംബെറിഞ്ഞവര്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കിയത് സ്റ്റേഷനിലെ തന്നെ ഉദ്യോഗസ്ഥരാണെന്ന് കണ്ടെത്തി. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *