ഐ.എസ്.ആര്.ഓ ചാരക്കേസ് ഗൂഢാലോചന; ആറ് പ്രതികൾക്ക് ഉപാധികളോടെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

ഐഎസ്.ആര്. ഓ ചാരക്കേസിലെ അഞ്ച് പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ചാരക്കേസ് ഗൂഢാലോചനയില്‍ വിദേശ ശക്തികള്‍ക്ക് പങ്കുണ്ടെന്നായIരുന്നു സിബിഐയുടെ വാദം. പ്രമുഖ ശാസ്ത്രജ്ഞരെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തത് നിയമ വിരുദ്ധമായിട്ടാണെന്നും പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുള്ളതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ചാരക്കേസ് ഗൂഢാലോചനയില്‍ വിദേശ പങ്കാളിത്തമുണ്ടെന്ന ആരോപണം തെളിവില്ലാതെയാണെന്നാണ് പ്രതികളുടെ വാദം. നമ്ബി നാരായണന് അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത് കൂട്ടായ തീരുമാനത്തിന്റെ ഭാഗമായിരുന്നുവെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചിരുന്നു ഒന്നാം പ്രതി വിജയന്, രണ്ടാം പ്രതി എസ്. ദുര്‍ഗാദത്ത്, പതിനൊന്നാം പ്രതിയും മുന്‍ ഐബി ഉദ്യോഗസ്ഥനുമായ പി.എസ് ജയപ്രകാശ്, മുന്‍ ഡിജിപി സിബി മാത്യൂസ്, ആര്.ബി ശ്രീകുമാര്‍ അടക്കമുള്ളവരാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയത്. ഈ മാസം 27 ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹജരാകണം. വിദേശത്തേക്ക് പോകരുത്. അന്വേഷണവുമായി സഹകരിക്കണം. ഒരു ലക്ഷ്യം രൂപയുടെ ജാമ്യ തുകയായി കെട്ടിവയ്ക്കണം. ആഴ്ചയിൽ രണ്ട് ദിവസം സി ബി ഐക്ക് മുന്നിൽ ഹാജരാക്കണം.തുടങ്ങിയ ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.