പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടിത്തുടങ്ങി; ജന.സെക്രട്ടറിയുടെ വീട് ജപ്തി ചെയ്തു

മിന്നൽ ഹർത്താലിനോടനുബന്ധിച്ച് നടന്ന അക്രമവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടിത്തുടങ്ങി. കൊല്ലം, തിരുവനന്തപുരം, തൃശൂർ, വയനാട്, കാസർഗോഡ് ജില്ലകളിലെ നേതാക്കളുടെ വീടുകളിലാണ് ഇന്ന് ജപ്തിയുണ്ടായത്..
പിഎഫ്ഐ ജനറൽ സെക്രട്ടറി അബ്ദുൽ സത്താറിന്റെ കരുനാഗപ്പള്ളിയിലെ വീടും സ്ഥലവും ജപ്തി ചെയ്തു. കരുനാഗപ്പള്ളി തഹസിൽദാർ ഷിബുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് 17.90 സെന്റ് വരുന്ന വസ്തുവും വീടുമാണ് കണ്ടുകെട്ടിയത്.
തൃശൂർ കുന്നംകുളത്ത് അഞ്ച് നേതാക്കളുടെ സ്വത്ത് ആണ് കണ്ടുകെട്ടിയത്. വയനാട്ടിൽ 14 ഇടങ്ങളിൽ ജപ്തി നടപടി പൂർത്തിയായി. കാസർഗോഡ് നാല് നേതാക്കളുടെ വീടുകൾ ജപ്തി ചെയ്തു. തിരുവനന്തപുരത്ത് അഞ്ച് പിഎഫ്ഐ നേതാക്കളുടെ വീടുകൾ ജപ്തി ചെയ്തു.
പിഎഫ്ഐ ജപ്തിനടപടികൾ ശനിയാഴ്ച വൈകിട്ട് അഞ്ചിനുള്ളിൽ പൂർത്തിയാക്കാൻ ലാൻഡ് റവന്യൂ കമ്മിഷണർ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.