പോലീസില്‍ 24 എസ്എച്ച്ഒമാര്‍ക്ക് സ്ഥലമാറ്റം

സംസ്ഥാനത്ത് 24 എസ്എച്ച്ഒമാരെ സ്ഥലം മാറ്റി ഉത്തരവിറക്കി. ആദ്യ ഘട്ട പട്ടിക ഡിജിപി പുറത്തുവിട്ടു. നടപടി നേരിട്ട എസ്എച്ച്ഒമാര്‍ക്ക് പകരം പേട്ട, മംഗലപുരം സ്റ്റേഷനുകളില്‍ പുതിയ എസ്എച്ച്ഒമാരെ നിയമിച്ചു.പോക്സോ, പീഡന കേസുകളിലും മറ്റ് ഗുരുതര കുറ്റകൃത്യങ്ങളിലും പ്രതികളായ പൊലീസുകാരുടെ വിവരം ശേഖരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കി. ചൊവ്വാഴ്ച്ച വൈകീട്ട് അഞ്ച് മണിയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.