പി.എസ്.സി പരീക്ഷയ്ക്ക് കണ്ഫര്മേഷന് നല്കിയ ശേഷം പരീക്ഷ എഴുതാത്തവര്‍ക്ക് ഇനി പണികിട്ടും !

പി.എസ്. സി പരീക്ഷ നടത്തിപ്പില്‍ കടുത്ത തീരുമാനവുമായി കേരള പി.എസ്.സി. കണ്ഫര്മേഷന് നല്‍കിയതിന് ശേഷം പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈല്‍ മരവിപ്പിക്കും. നിരവധി പി.എസ്.സി പരീക്ഷകള്‍ക്ക് കണ്ഫര്മേഷന് നല്‍കിയിട്ടും പരീക്ഷ എഴുതാത്തവരുടെ എണ്ണം കൂടി വരുന്ന പശ്ചാതലത്തിലാണ് കടുത്ത തീരുമാനത്തിലേക്ക് പി.എസ്.സി കടന്നത്. ഇത് പരീക്ഷകളുടെ നടത്തിപ്പിനെ കാര്യമായി ബാധിക്കുന്നുണ്ട്. പരീക്ഷ എഴുതുമെന്നുള്ള കണ്ഫര്മേഷന് നല്കുന്ന നിരവധി ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് എത്താറില്ല. ഇതുവഴി കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് പി.എസ്.സിക്കുണ്ടാകുന്നത്. പരീക്ഷാകേന്ദ്രം ഒരുക്കാനും ,ഉത്തരക്കടലാസ്,ചോദ്യപേപ്പര്‍ തുടങ്ങിയ തയാറാക്കാനും ഒരു വിദ്യാര്‍ഥിക്ക് മാത്രം 100 ലധികം രൂപ ചെലവാകുന്നു. ഇത് തടയാനാണ് പുതിയ തീരുമാനം.