പ്രതിഷേധ ധര്‍ണ്ണക്കിടെ നെയ്യാറ്റിന്‍കര എംഎല്‍എ ആന്സലനടക്കം നിന്ന സ്റ്റേജ് തകര്‍ന്ന് വീണു

തലസ്ഥാനത്ത് പ്രതിഷേധ ധര്‍ണ്ണ നടക്കവെ സ്റ്റേജ് തകര്‍ന്ന് വീണു. കഴക്കൂട്ടം കാരോട് ബൈപ്പാസില്‍ മാവിളക്കടവിലേക്കുളള റോഡില്‍ മേല്‍പ്പാലം വേണമെന്ന ആവശ്യവുമായി നെയ്യാറ്റിന്‍കര മണ്ണക്കല്ലില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണയുടെ സ്റ്റേജാണ് പൊളിഞ്ഞ് വീണത്. സ്റ്റേജിന് മേല്‍ക്കൂര ഇല്ലാത്തതിനാല്‍ അപകടം ഒഴിവായി. എം എല്‍ എ കെ ആന്‍സലര്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യ്ത് മടങ്ങാനൊരുങ്ങുമ്പോഴാണ് വേദി തകര്‍ന്ന് വീണത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റില്ല.