ഐ എ പി ന്യൂറോളജി ചാപ്റ്റർ ഭാരവാഹികളെ തെരഞ്ഞെടുത്തു

തിരുവനന്തപുരം: ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് ന്യൂറോളജി ചാപ്റ്റർ കേരളയുടെ,ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡോ പി ബെന്നറ്റ് സൈലം (പ്രസിഡന്റ്), ഡോ റോസ്മേരി ലോറൻസ് (സെക്രട്ടറി), ഡോ റീന സത്യൻ (ട്രഷറർ) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. തിരുവനന്തപുരം ഹോട്ടൽ സെൻട്രൽ റസിഡൻസിയിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഐ എ എസ് മുഖ്യാതിഥി ആയിരുന്നു. ന്യൂറോളജി ചാപ്റ്റർ ദേശീയ പ്രസിഡന്റ് ഡോ വസന്ത കലാകാർ ഭാരവാഹികൾക്ക് സത്യ വാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിനോടൊപ്പം നടന്ന തുടർ മെഡിക്കൽ വിദ്യാഭ്യാസ പരിപാടിയ്ക്ക് മുൻ എസ് എ ടി പീഡിയാട്രിക് ന്യൂറോളജി വിഭാഗം മേധാവി ഡോ പി എ മുഹമ്മദ് കുഞ്ഞ് നേതൃത്വം നൽകി.