വിവാദങ്ങള്‍ക്കിടെ ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗവും സംപ്രേഷണം ചെയ്ത് ബി ബി സി

ബിബിസി ഡോക്യുമെന്ററിപ്പറ്റി രാജ്യത്ത് വിവാദങ്ങളും പ്രതിഷേധങ്ങളും നടക്കുന്നതിനിടെ , പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള ബി ജെ പി നേതാക്കളുടെ നയങ്ങളെ വിമര്‍ശിക്കുന്ന ഡോക്യുമെന്ററിയുടെ രണ്ടാംഭാഗം ബി ബി സി സംപ്രേഷണം ചെയ്തു. ഗുജറാത്ത് കലാപവും അതില്‍ മോദിയുടെ പങ്കും ആരോപിക്കുന്ന ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗമാണ് സംപ്രേഷണം ചെയ്തത്. യു കെ വിദേശകാര്യ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഡോക്യുമെന്ററിയില്‍ പുറത്ത് വിട്ടിട്ടുമുണ്ട്.
കടുത്ത പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയ പൗരത്വ നിയമഭേദഗതി, കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തത്, ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ രണ്ടാം ഡോക്യുമെന്ററിയില്‍ പരാമര്‍ശിക്കുന്നുണ്ട്.