ഗവര്‍ണറുടെ റിപ്പബ്ലിക് ദിന വിരുന്നില്‍ മുഖ്യമന്ത്രി പങ്കെടുക്കും

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനില്‍ ഒരുക്കുന്ന റിപ്പബ്ലിക് ദിന വിരുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. നേരത്തെ ഗവര്‍ണര്‍ വിളിച്ച ക്രിസ്മസ് വിരുന്നില്‍ നിന്നടക്കം മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും വിട്ടു നിന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ക്രിസ്മസ് വിരുന്നില്‍ ഗവര്‍ണറെയും ക്ഷണിച്ചിരുന്നില്ല. എന്നാല്‍ ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് സമവായമാകുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ വിരുന്നില്‍ പങ്കെടുക്കാനുള്ള തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *