ലൈഫ് മിഷന്‍ കേസില്‍ എം ശിവശങ്കറിന് വീണ്ടും ഇഡി നോട്ടീസ്; ചൊവ്വാഴ്ച കൊച്ചിയില്‍ ഹാജരാകാന്‍ നിദ്ദേശം

ലൈഫ് മിഷൻ കോഴ ഇടപാട് കേസിൽ എം ശിവശങ്കറിന് ചോദ്യംചെയ്യലിന് ഹാജരാകാന്‍ ഇഡി നോട്ടീസ്. ചൊവ്വാഴ്ച്ച കൊച്ചിയിലെ ഓഫീസിൽ എത്താനാണ് നിര്‍ദേശം. എന്നാൽ ജനുവരി 31 ന് ശിവശങ്കർ വിരമിക്കുന്ന സാഹചര്യത്തിൽ ചോദ്യം ചെയ്യലിനുള്ള ദിവസം മാറ്റി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ലൈഫ് മിഷൻ കരാർ ലഭിക്കാൻ 4 കോടി 48 ലക്ഷം രൂപയുടെ കോഴ നൽകിയെന്ന യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍റെ വെളിപ്പെടുത്തലിനെ തുടർന്നാണ് ഇഡി കള്ളപ്പണം തടയൽ നിയമപ്രകാരം കേസ് എടുത്തത്. കരാർ ലഭിക്കാൻ ഇടനില നിന്ന സ്വപ്ന സുരേഷിന് 1 കോടി ലഭിച്ചെന്നും സ്വപ്നയുടെ ലോക്കറിൽ നിന്ന് കണ്ടെത്തിയത് ഈ കള്ളപ്പണമാണെന്നുമായിരുന്നു ഇഡി കണ്ടെത്തൽ. യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ, സ്വർണ്ണക്കടത്ത് കേസിലെ കൂട്ട് പ്രതി സന്ദീപ് നായർ എന്നിവരയും ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *