ഇടുക്കിയില്‍ ശൈശവ വിവാഹം; 15 കാരിയെ 47 കാരൻ വിവാഹം കഴിച്ചു

ഇടമലക്കുടി ഗോത്രവര്‍ഗ പഞ്ചായത്തില്‍ 15 വയസ്സുകാരിയെ 47-കാരന്‍ വിവാഹം കഴിച്ചതായി റിപ്പോർട്ട്. ഒരുമാസം മുമ്പാണ് ചടങ്ങ് നടന്നത്. വിവരമറിഞ്ഞ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി വിവാഹം മരവിപ്പിക്കാൻ കോടതിയെ സമീപിച്ചു.

പെണ്‍കുട്ടിയുടെ അമ്മയും ഇവരുടെ മൂന്നാമത്തെ ഭര്‍ത്താവും ചേര്‍ന്നാണ് വിവാഹം നടത്തിയതെന്നാണ് വിവരം. ഒരുമാസമായി പെണ്‍കുട്ടി 47-കാരനൊപ്പമാണ് താമസം. കഴിഞ്ഞവര്‍ഷം വരെ പെണ്‍കുട്ടി സ്‌കൂളില്‍ പഠനം നടത്തിയിരുന്നു. പിന്നീട് സ്‌കൂള്‍ പഠനം അവസാനിപ്പിക്കുകയും വിവാഹം കഴിപ്പിച്ചയക്കുകയുമായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *