ചിന്ത ജെറോമിന്റെ ഡോക്ടറേറ്റ് വിവാദം : പ്രബന്ധം വിദഗ്ധ സമിതിയെ നിയമിച്ച് പരിശോധിക്കും

യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ വിവാദ പ്രബന്ധം വിദഗ്ധ സമിതിയെ നിയോഗിച്ച് പരിശോധിക്കും. ഇതിനായി കേരള സര്‍വ്വകലാശാല നാലംഗ കമ്മിറ്റിയെ നിയമിക്കാന്‍ തീരുമാനിച്ചു. പരാതി ലഭിച്ച പശ്ചാത്തലത്തില്‍ പ്രബന്ധം നേരിട്ടുള്ള പരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം. പ്രബന്ധത്തിലെ ഗുരുതര പിഴവുകള്‍, കോപ്പിയടി നടന്നിട്ടുണ്ടോ എന്നിവയായിരിക്കും പരിശോധിക്കുക.ചിന്തയുടെ ഗൈഡ് ആയിരുന്ന ഡോ. പിപി അജയകുമാറിനെ ഗൈഡ് ഷിപ്പില്‍ നിന്നും അധ്യാപക പരിശീലന കേന്ദ്രം ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റണമെന്നുള്ള സേവ് യൂണിവേഴ്സിറ്റി സമിതിയുടെ നിവേദനവും വിസിക്കും ഗവര്‍ണര്‍ക്കും ലഭിച്ചിട്ടുണ്ട്. ഗവര്‍ണറുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് ഇതിന്റെ നിയമവശവും പരിശോധിക്കും.

Leave a Reply

Your email address will not be published. Required fields are marked *